
നമ്മളില്‍ ഏറെ പേര്‍ക്കെങ്കിലും ലോകം സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കാം. പക്ഷേ ആ പ്രശ്‌നങ്ങളെ നേരിടാനും അതിനെ മറികടക്കാനുമുള്ള ഒരു പോസിറ്റീവ് ചിന്ത നാം നമ്മളിലേക്ക് കടത്തി വിടുക മാത്രം മതി; പ്രശ്‌നങ്ങള്‍ അനുഗ്രഹങ്ങളായി മാറുന്നത് കാണാം.
ജീവിതത്തില്‍ നാം ഏതു ദുരിതാവസ്ഥയില്‍ അകപ്പെട്ടാലും, ആരൊക്കെ നമ്മെ ചവുട്ടി താഴ്ത്തിയാലും, പരിശ്രമം കൊണ്ട് ജീവിതത്തില്‍ വീണ്ടും ഉയര്‍ച്ചയുടെ പടവുകള്‍ കയറാനാകുമെന്നതിന്റെ നേര്‍സാക്ഷ്യമായാണ്, എന്റെ ജീവിതാനുഭവങ്ങള്‍ ഈ പുസ്തകത്തിലൂടെ നിങ്ങള്‍ക്കായി പങ്കിടുന്നത്.
വിശാലമായി ചിന്തിക്കുക, എപ്പോഴും പോസിറ്റീവായി രിക്കുക, നമ്മുടെ പ്രവര്‍ത്തികളില്‍ നൂറുശതമാനം ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക.... അങ്ങനെ പൂജ്യത്തില്‍ നിന്ന് കോടീശ്വരനിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ഏത് വിജയമാണോ നിങ്ങള്‍ സ്വപ്‌നം കാണുന്നത്, അത് നേടാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കുമെന്ന് തീര്‍ച്ച.
SPECIAL OFFER:
RS.350 + RS.45 (DELIVERY ALL ACROSS INDIA)