
അമൃതിനായി നടന്ന ദേവാസുരയുദ്ധക്കാലത്ത്, ഗരുഡൻ, അമൃതകുംഭം ഇറക്കിവെച്ച നാല് തീർത്ഥസ്ഥാനങ്ങളിൽ, അന്ന് അമൃത് കലർന്നതായി വിശ്വസിക്കുന്നു.
ഒരു വ്യാഴവട്ടക്കാലം വീണ്ടുമെത്തുമ്പോൾ, പ്രകൃതിയിൽ ഈ അമൃതകാലം ആവർത്തിക്കുന്നു.
തീർത്ഥത്തിൽ അമൃതിൻ്റെ സാന്നിദ്ധ്യം കാണുന്ന ഈ സമയത്ത്,
സമസ്തദേവതകളും ഋഷീശ്വരൻമാരും യക്ഷ, ഗന്ധർവ്വ,കിന്നരരും തീർത്ഥസ്നാനത്തിനെത്തുന്നു.
ഒപ്പം, ഭാരതത്തിലെ മുഴുവൻ സന്ന്യാസികളും.
ഈ സ്നാനോത്സവമാണ് കുംഭമേള.
കുംഭമേളയിലെ പ്രധാന സമർപ്പണം സ്നാനത്തിനായെത്തുന്ന പുണ്യശരീരികളായ സന്ന്യാസിമാർക്ക് ഭിക്ഷ നൽകുന്നതാണ്. കുംഭമേളയിൽ നിന്നുള്ള പുണ്യ പ്രാപ്തിക്കായി ഈ സേവ ചെയ്യണമെന്നാഗ്രഹിക്കുന്ന ഏവർക്കും അതിനുള്ള സൗകര്യം കാളികാപീഠം ഒരുക്കിയിട്ടുണ്ട്.
ഭക്ഷണം, വസ്ത്രം, ദക്ഷിണ എന്നിവ ചേർന്ന മഹാഭിക്ഷക്ക്
ഒരു സന്ന്യാസി മഹാത്മാവിന് 1001 രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. കഴിയുന്നത്ര സന്യാസിമാർക്കുള്ള സമർപ്പണങ്ങൾ ഓരോരുത്തർക്കും ചെയ്യാം.
കൂടാതെ കുംഭമേളയിലെത്തുന്ന ഭക്തർക്ക് ദിവസവും അന്നദാനം, സന്ന്യാസിമാർക്ക് സൗജന്യ ആയുർവേദ വൈദ്യ സഹായം, കേരളത്തിൽ നിന്നെത്തുന്ന ഭക്തർക്ക് താമസസൗകര്യം എന്നിവയും ഇത്തവണത്തെ മേളയിൽ കാളികാപീഠം ഒരുക്കുന്നുണ്ട്.
ഇപ്രകാരം 'സാധുഭിക്ഷ'യോ അന്നദാനമോ മേളയിലെ സേവനങ്ങളിലേക്കുള്ള സമർപ്പണമോ ചെയ്യുന്നവർക്ക്,
ത്രീവേണീസംഗമത്തിലെ അമൃതതീർത്ഥവും മേളാ ഹോമകുണ്ഡത്തിലെ ഭസ്മവും
കുംഭമേളയിൽ തീർത്ഥസ്നാനം ചെയ്ത രുദ്രാക്ഷവും
പ്രസാദമായി തപാലിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം.
9745889996, 9745889997