
അംഗത്വ നിയമാവലി
1. സംഘടനയുടെ പ്രവർത്തന പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ള 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും സംഘടനയുടെ അംഗമായി ചേരാവുന്നതാണ്.
2. വാർഷിക അംഗത്വ ഫീസ് 200 രൂപയാണ്.
3. അംഗമായി ചേരുന്നവർ പേരും പൂർണ വിലാസവും നിർബന്ധമായും നൽകേണ്ടതാണ്.
4. സംഘടനയുടെ വെബ്സൈറ്റ് മുഖേനയാണ് അംഗത്വം എടുക്കേണ്ടത്.
5. നിലവിലുള്ള കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഭാരവാഹിത്വം വഹിക്കുന്നവർ NRC സംഘടനാ ചുമതലകൾക്ക് അർഹരല്ല.
6. വാർഷിക വരിസംഖ്യ അടക്കാത്ത ആളുകളെ അംഗമായി പരിഗണിക്കാൻ സാധിക്കില്ല
7. സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും സംഘടനയുടെ സൽപ്പേരിന് ദോഷം വരുത്തുന്നവരെയും പൊതുയോഗത്തിൻറെ അനുമതിയോടെ അംഗത്വത്തിൽ നിന്നും ഒഴിവാക്കാൻ ഭരണ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. ഇപ്രകാരം ഒഴിവാക്കപ്പെടുന്നവർക്ക് അടച്ച വരിസംഖ്യ തിരിച്ചു കിട്ടുന്നതല്ല.
ജനറൽ സെക്രട്ടറി
മുഹമ്മദ് ഇസ്മായിൽ ദിലീപ്
പ്രസിഡൻ്റ്
ആരിഫ് ഹുസൈൻ തെരുവോത്ത്
ഖജാൻജി
ഷഫീക് അഹമ്മദ് എം കെ